നാമെല്ലാം മൊബൈലിൽ ഗൂഗിളിന്റെ വോയിസ് റ്റു ടെക്സ്റ്റ് (വോയിസ് ടൈപ്പിംഗ് in GBoard-Google Keyboard) ) പ്രയോജനപ്പെടുത്തുന്നവരാണ് . നാം പറയുന്ന മലയാളം അതേപടി ടൈപ്പ് ചെയ്ത് കിട്ടുന്നത് ചെറിയ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടുന്നവർ മുതൽ ഇതുപോലെ നീണ്ട പോസ്റ്റുകൾ ഇടുന്നവർക്ക് വരെ പ്രയോജനപ്രദമാണ് . ഇത്തരം അനേകം സോഫ്റ്റ്‌വെയറുകൾ പ്ലേസ്റ്റോറിൽ ലഭ്യവുമാണ് . എന്നാൽ ഇവിടെ പറയാൻ പോകുന്നത് ഇതേസൗകര്യം എങ്ങിനെ PC യിൽ അല്ലെങ്കിൽ മാക് ബുക്കിൽ പ്രയോജനപ്പെടുത്താം എന്നാണ് . ഇതിനായി Braina Pro എന്നൊരു പെയ്ഡ് സോഫ്റ്റ് വെയർ വിൻഡോസ് പിസിക്കായി ലഭ്യമാണ് (https://www.brainasoft.com/braina/speech-to-text.html). എന്നാൽ ഒരു സോഫ്റ്റ് വെയറും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പിസിയിലും മാക് ബുക്കിലും ഉപയോഗിക്കാൻ വേറെ വഴികളുള്ളപ്പോൾ നാം ഇതിനായി കാശ്കളയേണ്ട കാര്യമില്ലല്ലോ .
രണ്ട് ഓൺലൈൻ സൈറ്റുകളാണ് നാം ഇവിടെ കാണാൻ പോകുന്നത് . ആദ്യത്തേത് സ്പീച്ച് ടൈപ്പിംഗ് ഡോട്ട് കോം (https://speechtyping.com/voice-typing/speech-to-text-malayalam) ആണ് . വേണ്ടത് ഇത്രമാത്രം . ഗൂഗിൾ ക്രോം ബ്രൗസറിൽ ഈ അഡ്രസ് ഓപ്പൺ ചെയ്യുക . അവിടെ കാണുന്ന മൈക്ക് ബട്ടണിൽ പ്രെസ്സ് ചെയ്യുക, മൈക്ക് ഉപയോഗിക്കാൻ ബ്രൗസറിനെ അനുവദിക്കുക , പിന്നെ നേരേ മലയാളം പറയുക , അത്രതന്നെ !ശേഷം ടൈപ്പ് ചെയ്യപ്പെട്ട മലയാളം വാക്കുകൾ കോപ്പി ചെയ്ത് വേണ്ടിടത്ത് പേസ്റ്റ് ചെയ്യുക .


അടുത്ത വെബ്‌സൈറ്റ് കുറച്ചുകൂടി സൗകര്യപ്രദമാണ് . https://dictation.io/speech ആണ് സ്ഥലം . സൈറ്റിൽ വലതു താഴെയുള്ള ബോക്സിൽ മലയാളം തിരഞ്ഞെടുക്കുക . ശേഷം തൊട്ടുതാഴെയുള്ള മൈക്ക് ബട്ടണിൽ അമർത്തിയശേഷം (അല്ലെങ്കിൽ ഇടത്ത് താഴെയുള്ള സ്റ്റാർട്ട് ബട്ടൻ ) പറയാനുള്ളതൊക്കെയും മലയാളത്തിൽ പറയുക . നിങ്ങൾ മൊഴിഞ്ഞതൊക്കെയും ഇടതുവശത്തെ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്ത് തെളിഞ്ഞുവരും. ഇത് ഫയൽ ആയി സേവ് ചെയ്യാനും , ഇമെയിൽ ചെയ്യുവാനുമൊക്കെയുള്ള സൗകര്യം അവിടെത്തന്നെയുണ്ട് .
ഓർക്കുക ! മേൽപ്പറഞ്ഞ രണ്ട് സൈറ്റുകളും ഗൂഗിൾ ക്രോമിൽ മാത്രമേ ശരിയായി പ്രവർത്തിക്കൂ .
Credits : https://juliusmanuel.com/2018/12/31/malayalam-voice-to-text/