Friday, October 5, 2018

ബല്ലാഡ്‌ ഓഫ് നരയാമ (1983)



എം-സോണ്‍ റിലീസ് - 751
ക്ലാസ്സിക് ജൂണ്‍ 2018 - 5

The Ballad of Narayama (1983) 
ദി ബല്ലാഡ്‌ ഓഫ് നരയാമ (1983)
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജപ്പാനീസ്
സംവിധാനം
ഷാഹി ഇമാമുറ     
പരിഭാഷരാജന്‍ കെ കെ  നര്‍ക്കിലക്കാട്
Frame rate23.976 FPS
Running time130 മിനിറ്റ്
#info34DBB23AAAF6AC2A630B886EF973134BFFE30CBD
File Size5 GB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ 'ഒബസുതേയമ' എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ് വിശ്വാസം. ഓറിന്‍ എന്ന വൃദ്ധ 69 കഴിഞ്ഞ് എഴുപതിലേക്കു കടക്കാനുള്ള ഊഴം കാത്തുകഴിയുന്നു. വൃദ്ധയുടെ മൂത്ത മകനും അമ്മയോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നു.അയാള്‍ അവരെ മലമുകളിലേക്കു കൊണ്ടുപോകും. പക്ഷെ മല കയറുന്നതിനു മുമ്പ് അവര്‍ക്ക് കു‌ടുംബത്തിലെ എല്ലാ കാര്യങ്ങളും നേരെയാക്കേണ്ടതുണ്ട്. പക്ഷെ, അവരുടെ ആഗ്രഹമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്.മൂത്ത മകന്റെ ഭാര്യ മരിച്ചു പോയതാണ്.കുടുംബത്തിന്റെ ചുമതല കൂടി വരുന്ന പെണ്ണിനെ ഏല്‍പ്പിച്ചു വേണം അവര്‍ക്ക് പോകാന്‍.കുടുംബ കാര്യങ്ങള്‍ വൃദ്ധ അവളെ പരിശീലിപ്പിക്കുന്നു. സമൂഹം കുറ്റവാളിയായി കാണുന്ന ഒരു പെണ്‍കുട്ടിയാണ് രണ്ടാമത്തെ മകന്‍ കെസാക്കിച്ചിയുടെ കാമുകി.അവളെയും കുടുംബത്തേയും ഗ്രാമീണര്‍ തന്നെ ജീവനോടെ ഇല്ലാതാക്കുന്നു.നാറുന്ന അസുഖമുള്ളതു കാരണം മൂന്നാമത്തെ മകന്‍ റിസുകെയെ ഒരു പെണ്ണും അടുപ്പിക്കുന്നില്ല.ഒരു ദിവസത്തേക്കെങ്കിലും അവന് ഒരു പെണ്ണിനെ അറിയാനും വൃദ്ധ തന്നെ മുന്‍കയ്യെടുക്കുന്നു.പിന്നീട് തന്നോടൊപ്പം വരാനുള്ള മകനുമായി മലമുകളിലേക്കു കയറാനുള്ള തയാറെടുപ്പ് നടത്തുന്നു. ശവം തിന്നുന്ന കരിങ്കാക്കകള്‍ പറക്കുന്ന മലയില്‍ മരണം കാത്ത് അധികനാള്‍ കഴിയേണ്ടി വരില്ല എന്ന സത്യവും സംവിധായകന്‍ കാണിക്കുന്നുണ്ട്.പര്‍വതത്തിനു മുകളില്‍ പറന്നു നടക്കുന്ന കാക്കകളുടെ ദൃശ്യം തന്നെ ഭീതിപ്പെടുത്തുന്നതാണെങ്കിലും വൃദ്ധയ്ക്കു അതില്‍ യാതൊരു കൂസലുമില്ല എന്നത് സമൂഹത്തിലെ ആചാരം നടന്നു കാണണമെന്ന ആഗ്രഹമാണെന്ന സാധൂകരണമാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്. സെക്‌സും വയലന്‍സും പൊതുവെ ഇമാമുറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്.രണ്ടാമത്തെ മകന്റെ കാമുകിയെയും കുടുംബത്തെയും ഇല്ലാതാക്കുന്ന ഗ്രാമീണരുടെ ദൃശ്യം തന്നെ ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിക്കുന്നതിന് ഉദാഹരണമാണ്. പക്ഷെ,അവയൊക്കെ കഥയോടിണങ്ങുന്ന വിധത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. മലയിലും കൃഷിസ്ഥലങ്ങളിലും വച്ചുള്ള ഇണചേരലുകള്‍ സിനിമയുടെ കഥാതന്തുവിന് അനുസൃതമാണെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകൃതിയുടെ സ്ഥാനം എന്തെന്നു വെളിവാക്കാന്‍ വേണ്ടി സംവിധായകന്‍ പ്രകടിപ്പിക്കുന്ന മികവായാണ് കണക്കാക്കിയിട്ടുള്ളത്. കഥയുടെ വൈകാരികതയ്ക്കു വേണ്ടി ഒരുക്കിയ ഈ ദൃശ്യങ്ങള്‍ വശ്യതയും വന്യതയും ഒപ്പം പ്രദാനം ചെയ്യുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പാം ഡി ഓര്‍ നേടിയിട്ടുണ്ട്. മികച്ച നടനും മികച്ച ചിത്രത്തിനും ശബ്ദമിശ്രണത്തിനുമുള്ള ജപ്പാനീസ് അവാര്‍ഡും നേടിയിട്ടുണ്ട്. ഹോച്ചി ഫിലിം ഫെസ്റ്റിവലില്‍ ശബ്ദ ലേഖനത്തിനും നടനും നടിക്കും പുരസ്‌കാരം ലഭിച്ചു.

Thursday, October 4, 2018

How to view Malayalam Subtitles in Ubuntu 14.04 using mpv Media Player


mpv Media Player ഉപയോഗിച്ച് ഉബുണ്ടുവില്‍ മലയാളം സബ്ടൈറ്റില്‍ കാണുന്ന വിധം
 
    Ubuntu വിന്റെ Version 16.04 മുതലുള്ള Distribution കളില്‍ VLC Media Player ന്റെ Latest Versionഉപയോഗിച്ചാല്‍ മലയാളം സബ്ടൈറ്റിലുകള്‍ വെച്ചുകൊണ്ട് സിനിമ കാണാം.എന്നാല്‍ Ubuntu വിന്റെ 14.04 പോലെയുള്ള പഴയ Version കളില്‍ VLC Media Player അപ്ഡേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.എന്നാല്‍ ഇതിനു പകരം mpv Media Player എന്ന Video Player ഉപയോഗിച്ച് നമുക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും.
ഇത് എങ്ങനെ എന്ന് നോക്കാം.

   സാധാരണ Ubuntu വില്‍ Graphic Interface (GUI) മുഖേന Software Package ള്‍ Install ചെയ്യാനോ Upgrade ചെയ്യാനോ ഉപയോഗിക്കുന്ന Synaptic package manager Ubuntu Software Centre ഉപയോഗിച്ച് mpv Media Playe Install ചെയ്യാന്‍ കഴിയില്ല. Command Line വഴിയാണ് mpv Media Player Install ചെയ്യേണ്ടത്.ഇത് എങ്ങനെ എന്ന് നോക്കാം.ആദ്യം Desktop ല്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് (Blank Space) right click ചെയ്ത് Open in Terminal തെരഞ്ഞെടുക്കുക. അവിടെ,
                          sudo add-apt-repository ppa:mc3man/mpv-tests

എന്ന് ടൈപ്പ് ചെയ്യുക. Password  ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന
 Password നല്‍കുക. Password  ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല.
കുഴപ്പമില്ല.(It is for Security Reasons) Enter അടിക്കുക. 


 

Command തെറ്റാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ നിന്നും Copy ചെയ്ത് 
 Terminal Window യിലെ  Edit – Paste കൊടുക്കുക. അതിനു ശേഷം,
                                sudo apt-get update  

എന്ന Command കൊടുക്കുക. ഇത് കുറച്ചു സമയം എടുത്തേക്കാം. 


അതിനു ശേഷം
                   sudo apt-get install -y mpv    


എന്ന Command കൊടുക്കുക.  അല്‍പ്പ സമയത്തിനുള്ളില്‍ mpv Media Player Install  
ചെയ്യപ്പെട്ടിട്ടുണ്ടാവും.





Using  mpv Media Player 
 Applications – Sound & Video --  mpv Media Player എന്ന Path വഴി  mpv Media Player  
തുറക്കാം. പക്ഷേ  mpv Media Player ന്റെ Interface ല്‍ File, Edit തുടങ്ങിയ Menu ഒന്നും ഉണ്ടാവില്ല.
 Drag & Drop വഴി Video File, Player window യിലേക്ക് വലിച്ചിടണം.അല്ലെങ്കില്‍ Folder ല്‍ 
നിന്ന് File Right Click ചെയ്ത് Open with  mpv Media Player കൊടുക്കണം. 
 Subtitle File add ചെയ്യാനുള്ള Option നും കാണാത്തതുകൊണ്ട്  ആദ്യമേ തന്നെ
 Video file ന്റെ അതേ Name തന്നെ Subtitle File നും കൊടുക്കണം. അപ്പോള്‍ Subtitle 
Automatic ആയി എടുത്തുകൊള്ളും. മലയാളം സബ്ടൈറ്റില്‍ വൃത്തിയായി Display ചെയ്യും. 
Please leave a comment, if this trick Worked for you.
Rajan K K
Telegram : @rajnkd
For More Ubuntu Tricks, Visit 
         http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here 


 

How to Install Latest Version of VLC Media Player Using Snap in Ubuntu 14.04


Snap ഉപയോഗിച്ച് Ubuntu 14.04 ല്‍ VLC Media Player ന്റെ Latest Version Install ചെയ്യുന്ന വിധം
വിന്‍ഡോസിന്റെ എല്ലാ വേര്‍ഷനുകളിലും വിവിധ സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ .exe രൂപത്തിലുള്ള പാക്കേജുകളാണ് സാധാരണ ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ലിനക്സിന്റെ വിവിധ വേര്‍ഷനുകളില്‍ സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിവിധ തരത്തിലുള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Red Hat Linux ല്‍ .rpm എന്ന Extension ഉള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ Ubuntu വില്‍ അത് .deb എന്ന Extension ഉള്ള പാക്കേജുകളാണ് . ഇത് മറ്റു Linux Distribution കളില്‍ ഉപയോഗിക്കാന്‍ സാധിക്കണമെന്നില്ല.
എന്നാല്‍ ഇന്ന് ഏത് Linux Distribution ലും ഉപയോഗിക്കാന്‍ സാധിക്കുന്ന Snap എന്നറിയപ്പെടുന്ന Software Package കളാണ് മുന്‍നിര Application Software കളെല്ലാം ഉപയോഗിക്കുന്നത്. Ubuntu 16.04 മുതലുള്ള Version കളില്‍ default ആയിത്തന്നെ Snap Support Enabled ആണ്.എന്നാല്‍ Ubuntu 14.04 ഉം അതിലും പഴയ Version കളുമുള്ളComputer കളില്‍ Snap Support മാനുവല്‍ ആയി Enable ചെയ്യേണ്ടതുണ്ട്.ഇത് എങ്ങനെ ചെയ്യാമെന്നും അതിനു ശേഷം VLC Media Player ന്റെ പുതിയ Version എങ്ങനെ Snap ഉപയോഗിച്ച് Install ചെയ്യാമെന്നും നോക്കാം.
സാധാരണ Ubuntu വില്‍ Graphic Interface (GUII) മുഖേന Software Package ള്‍ Install ചെയ്യാനോ Upgrade ചെയ്യാനോ ഉപയോഗിക്കുന്ന Synaptic package manager Ubuntu Software Centre ഉപയോഗിച്ച് Snap വഴി Programme കള്‍ Install ചെയ്യാന്‍ കഴിയില്ല. Command Line വഴിയാണ് ഉത് ചെയ്യേണ്ടത്.ഇത് എങ്ങനെ എന്ന് നോക്കാം.
ആദ്യം Desktop ല്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് (Blank Space) right click ചെയ്ത് Open in Terminal തെരഞ്ഞെടുക്കുക. അവിടെ, sudo apt-get update
എന്ന് ടൈപ്പ് ചെയ്യുക. Password  ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന Password നല്‍കുക.
 Password  ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല. കുഴപ്പമില്ല. Enter അടിക്കുക. 
ഇടയ്ക്ക് Yes or No ചോദിച്ചാല്‍ Keyboard ലെ Y അടിക്കുക.                      

അതിനു ശേഷം
                  sudo apt-get install snapd                   കൊടുക്കുക.

കുറച്ചു സമയത്തിനുള്ളില്‍ Snapകള്‍ Install ചെയ്യാന്‍ ആവശ്യമായSnapd സര്‍വീസ് activate ചെയ്യപ്പെട്ടിട്ടുണ്ടാവും.



ഇനി snap install vlc എന്ന command കൊടുക്കുക.

 
ആദ്യം Snap ന്റെ പ്രധാന ഭാഗമായ Core ഉം തുടര്‍ന്ന് V L C യും Install ആകും.
 
ഇത് പരിശോധിക്കാനായി Terminal ല്‍                   snap list             എന്ന Command കൊടുക്കാം.
 
( Snap package ആയി ലഭ്യമായ ഏത് Softwre install ചെയ്യാനും ഇനി snap install name എന്ന രീതിയില്‍ command terminalല്‍ നല്‍കിയാല്‍ മതി.)
ഇനി കപ്യൂട്ടര്‍ Restart ചെയ്യുക. ഇപ്പോള്‍ Applications – Sound & Video എന്ന Path ല്‍ നോക്കിക്കഴിഞ്ഞാല്‍ VLC Media Player എന്ന രണ്ട് Entry കള്‍ കാണാം
 
ഇതിലെ പഴയ Version നമുക്ക് Uninstall ചെയ്യണം. ഇതിനായി Applications – System Tools – Administration – synaptic package Manager തുറക്കുക. Search box ല്‍ vlc എന്ന് enter ചെയ്യുക.
ദ്യ വരിയിലെ vlc എന്ന entry യില്‍ right click ചെയ്ത് Mark for Removal കൊടുക്കുക.
 
Apply click ചെയ്യുക.


 
VLC Media Player Version 2.1.6 നീക്കം ചെയ്യപ്പെടും.

 
ഇനി Vlc Media Player തുറന്ന് Help -- About പരിശോധിക്കുക. Version 3.0.4 ലേക്ക് Update ചെയ്യപ്പെട്ടിരിക്കും.

 
ഇനി സാധാരണ പോലെ മലയാളം സബ്ടൈറ്റിലോടുകൂടിയ സിനിമകള്‍ ആസ്വദിക്കാം.
Please leave a comment, if this trick worked for you.
Rajan K K tg : @rajnkd
For More Ubuntu Tricks, Visit
http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here