Snap
ഉപയോഗിച്ച്
Ubuntu
14.04 ല്‍
VLC
Media Player ന്റെ
Latest
Version Install ചെയ്യുന്ന
വിധം
വിന്‍ഡോസിന്റെ
എല്ലാ വേര്‍ഷനുകളിലും വിവിധ
സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍
ചെയ്യാന്‍ .exe
രൂപത്തിലുള്ള
പാക്കേജുകളാണ് സാധാരണ
ഉപയോഗിക്കുന്നത് എന്ന്
നമുക്കറിയാം.
എന്നാല്‍
ലിനക്സിന്റെ വിവിധ വേര്‍ഷനുകളില്‍
സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍
ചെയ്യാന്‍ വിവിധ തരത്തിലുള്ള
പാക്കേജുകളാണ് ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന്
Red Hat Linux ല്‍
.rpm എന്ന
Extension ഉള്ള
പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍
Ubuntu വില്‍
അത് .deb എന്ന
Extension ഉള്ള
പാക്കേജുകളാണ് .
ഇത് മറ്റു
Linux Distribution കളില്‍
ഉപയോഗിക്കാന്‍ സാധിക്കണമെന്നില്ല.എന്നാല്‍ ഇന്ന് ഏത് Linux Distribution ലും ഉപയോഗിക്കാന്‍ സാധിക്കുന്ന Snap എന്നറിയപ്പെടുന്ന Software Package കളാണ് മുന്‍നിര Application Software കളെല്ലാം ഉപയോഗിക്കുന്നത്. Ubuntu 16.04 മുതലുള്ള Version കളില്‍ default ആയിത്തന്നെ Snap Support Enabled ആണ്.എന്നാല്‍ Ubuntu 14.04 ഉം അതിലും പഴയ Version കളുമുള്ളComputer കളില്‍ Snap Support മാനുവല്‍ ആയി Enable ചെയ്യേണ്ടതുണ്ട്.ഇത് എങ്ങനെ ചെയ്യാമെന്നും അതിനു ശേഷം VLC Media Player ന്റെ പുതിയ Version എങ്ങനെ Snap ഉപയോഗിച്ച് Install ചെയ്യാമെന്നും നോക്കാം.
സാധാരണ Ubuntu വില്‍ Graphic Interface (GUII) മുഖേന Software Package കള്‍ Install ചെയ്യാനോ Upgrade ചെയ്യാനോ ഉപയോഗിക്കുന്ന Synaptic package manager ഓ Ubuntu Software Centre ഓ ഉപയോഗിച്ച് Snap വഴി Programme കള്‍ Install ചെയ്യാന്‍ കഴിയില്ല. Command Line വഴിയാണ് ഉത് ചെയ്യേണ്ടത്.ഇത് എങ്ങനെ എന്ന് നോക്കാം.
ആദ്യം Desktop ല്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് (Blank Space) right click ചെയ്ത് Open in Terminal തെരഞ്ഞെടുക്കുക. അവിടെ, sudo apt-get update
എന്ന് ടൈപ്പ് ചെയ്യുക. Password ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന Password നല്‍കുക.
Password ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല. കുഴപ്പമില്ല. Enter അടിക്കുക.
ഇടയ്ക്ക് Yes or No ചോദിച്ചാല്‍ Keyboard ലെ Y അടിക്കുക.
അതിനു ശേഷം sudo apt-get install snapd കൊടുക്കുക.
കുറച്ചു സമയത്തിനുള്ളില്‍ Snapകള്‍ Install ചെയ്യാന്‍ ആവശ്യമായSnapd സര്‍വീസ് activate ചെയ്യപ്പെട്ടിട്ടുണ്ടാവും.
ഇനി snap install vlc എന്ന command കൊടുക്കുക.
ആദ്യം Snap ന്റെ പ്രധാന ഭാഗമായ Core ഉം തുടര്‍ന്ന് V L C യും Install ആകും.
ഇത് പരിശോധിക്കാനായി Terminal ല്‍ snap list എന്ന Command കൊടുക്കാം.
( Snap package ആയി ലഭ്യമായ ഏത് Softwre install ചെയ്യാനും ഇനി snap install name എന്ന രീതിയില്‍ command terminalല്‍ നല്‍കിയാല്‍ മതി.)
ഇനി കപ്യൂട്ടര്‍ Restart ചെയ്യുക. ഇപ്പോള്‍ Applications – Sound & Video എന്ന Path ല്‍ നോക്കിക്കഴിഞ്ഞാല്‍ VLC Media Player എന്ന രണ്ട് Entry കള്‍ കാണാം.
ഇതിലെ പഴയ Version നമുക്ക് Uninstall ചെയ്യണം. ഇതിനായി Applications – System Tools – Administration – synaptic package Manager തുറക്കുക. Search box ല്‍ vlc എന്ന് enter ചെയ്യുക.
ആദ്യ വരിയിലെ vlc എന്ന entry യില്‍ right click ചെയ്ത് Mark for Removal കൊടുക്കുക.
Apply click ചെയ്യുക.
VLC Media Player Version 2.1.6 നീക്കം ചെയ്യപ്പെടും.
ഇനി Vlc Media Player തുറന്ന് Help -- About പരിശോധിക്കുക. Version 3.0.4 ലേക്ക് Update ചെയ്യപ്പെട്ടിരിക്കും.
ഇനി സാധാരണ പോലെ മലയാളം സബ്ടൈറ്റിലോടുകൂടിയ സിനിമകള്‍ ആസ്വദിക്കാം.
Please leave a comment, if this trick worked for you.
Rajan K K tg : @rajnkd
For More Ubuntu Tricks, Visit http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here
No comments:
Post a Comment