Monday, December 31, 2018

മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ്

എം-സോണ്‍ റിലീസ് - 932
പെൺസിനിമകൾ  - 09

Marlina the Murderer in Four Acts (2017)
മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 
Opensubtitles


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇന്തോനേഷ്യൻ 
സംവിധാനം
Mouly Surya
പരിഭാഷ
രാജൻ കെ.കെ 
Frame rate
23.976 fps
Running Time 
1 മണിക്കൂർ 33 മിനിറ്റ്
info
Telegram
@malayalamsubmovies
പോസ്റ്റർ : നിഷാദ് ജെ.എൻ 

തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ ഉള്ളടക്കവും ആഖ്യാനവുമാണ് 2017 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ Directors Fortnights section ൽ പ്രദർശിപ്പിച്ച ഈ സിനിമയുടെ പ്രത്യേകത.
      ഇന്തോനേഷ്യയിലെ വിദൂരമായ ഉൾനാടൻ ഗ്രാമമായ സുംബയിൽ താമസിക്കുന്ന മർലീന എന്ന യുവവിധവയുടെ വസ്തുവകകൾ കവർന്ന് അവളെ ബലാത്കാരം ചെയ്യാനെത്തുന്നു, മാർക്കസ് എന്ന ഗുണ്ടാത്തലവനും കൂട്ടുകാരും. തന്ത്രപരമായി അവരെ കൊലപ്പെടുത്തി, തന്നെ ബലാത്സംഗം ചെയ്ത മർകസിൻ്റെ തല അറുത്തെടുത്ത്, മർലീന അതുമായി നീതി തേടി ഇറങ്ങുന്നു.കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട രണ്ട് സംഘാംഗങ്ങൾ അവളുടെ പിറകെയുണ്ട്.
      ആ യാത്രയിൽ മർലീന കണ്ടു മുട്ടുന്ന നോവി എന്ന ഗർഭിണി, യോഹാന എന്ന വൃദ്ധ, തോപൻ എന്ന പെൺകുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ ചുരുൾ നിവരുന്നു. ഒരു റോഡ് മൂവിയെന്നോ, ത്രില്ലർ എന്നോ, ഫെമിനിസ്റ്റ് സിനിമ എന്നോ ഒക്കെ വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. എന്നാൽ അവയിലൊന്നും ഒതുങ്ങുന്നതുമല്ല ഈ സിനിമ.
    ഇന്തോനേഷ്യയുടെ വിജനവും വിശാലവുമായ ഭൂപ്രകൃതി പകർന്നു തരുന്ന ദൃശ്യഭംഗിയും, അതിമനോഹരമായ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിക്കുന്നു.

സ്റ്റിക് മാൻ

Stick Man (2015) സ്റ്റിക് മാൻ (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Jeroen Jaspaert, Daniel Snaddon
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
4F799360FCE41AF7EC17D6CA1CCBB59533CFBE4F
Telegram
@malayalamsubmovies
Imdb.
WikiAwards
 
 
ഒരു വൃക്ഷത്തിലെ തന്റെ വീട്ടിൽ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം ജീവിക്കുകയായിരുന്ന കമ്പ് മനുഷ്യൻ (സ്റ്റിക് മാൻ) ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയതായിരുന്നു. അവിടെ വച്ച് യാദൃശ്ചികമായി ഒരു പട്ടിയുടെ വായിലകപ്പെടുന്ന സ്റ്റിക് മാൻ പിന്നീട് പലരുടെയും കയ്യിലൂടെ കൈമറിഞ്ഞ്, തന്റെ കുടുംബവൃക്ഷത്തിൽ നിന്ന് വളരെ അകലെയാകുന്നു.
ക്രിസ്മസിനു മുമ്പ് വീട്ടിലെത്താനായി തന്റെ മടക്കയാത്ര ആരംഭിക്കുന്ന സ്റ്റിക് മാനെ സഹായിക്കാൻ ആരാണെത്തുന്നത്? കമ്പ്മനുഷ്യൻ വീടെത്തുമോ ?

ദ ഗ്രഫലോസ് ചൈൽഡ് (2011)

The Gruffalo's Child (2011) ദ ഗ്രഫലോസ് ചൈൽഡ് (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Uwe Heidschötter, Johannes Weiland
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
9155120E546B58577878B43827766237A3BF8B33
Telegram
@malayalamsubmovies
Imdb.  
Wiki   Awards


2009 ൽ റിലീസായ ഗ്രഫലോ എന്ന ചെറു ആനിമേഷൻ സിനിമയുടെ തുടർച്ചയായാണ് 2011-ൽ 'ഗ്രഫലോസ് ചൈൽഡ്' എന്ന ബ്രിട്ടീഷ് - ജർമൻ അനിമേഷൻ സിനിമ ഇറങ്ങിയത് . മുപ്പത് മിനിട്ടാണ് ദൈർഘ്യം. ജോഹാൻസ് വെയിൽ,യുവെ ഹെയ്ഡ്സ് ഷോട്ടർ എന്നിവർ ചേർന്നാണ് സംവിധാനം .
വികൃതിയായ മകളെ ഗുഹയിൽ അടക്കി നിർത്താൻ ഗ്രഫലോ മകളോട് പണ്ട് താൻ വളരെ ഭയന്നിരുന്ന വലിയ, ദുഷ്ടനായ എലിയെപ്പറ്റി പൊടിപ്പും തൊങ്ങലും ചേർത്ത് വർണ്ണിക്കുന്നു. പുറംലോകത്തേക്ക് ഇറങ്ങാൻ ഉത്സുകയായ ഗ്രഫലോയുടെ മകൾ അച്ഛൻ കൂർക്കം വലിച്ചുറങ്ങുന്ന ഒരു ശൈത്യകാല ദിവസം ആ 'വമ്പൻ ദുഷ്ടൻ എലി'യെ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ അവൾ കുറുക്കൻ, മൂങ്ങ,പാമ്പ് എന്നിവരെ കണ്ടുമുട്ടുന്നു.താൻ ഭയന്ന പോലെയുള്ള ഒരു വമ്പൻ എലി' എന്ന ഒരു കഥാപാത്രം ഇല്ലെന്ന് അവൾ മനസ്സിലാക്കുന്നു. തിരിച്ചുപോകാൻ ഒരുങ്ങുന്ന അവൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു എലിക്കുഞ്ഞിനെ കാണുന്നു. പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണുക.

ദ ഗ്രഫല്ലോ (2009)


The Gruffalo (2009) ദ ഗ്രഫല്ലോ (2009)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Max Lang, Jakob Schuh
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
EB10FB3BD4DB89ED6D326C4A496EF683A2DC0C32
Telegram
@malayalamsubmovies

ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ 'ഗ്രഫലോ ' എന്ന 27 മിനിറ്റ് മാത്രമുള്ള ചെറിയ ബ്രിട്ടീഷ് - ജർമൻ അനിമേഷൻ സിനിമ .ഇപ്പോഴും നെറ്റ് ഫ്ലിക്സിലും ആമസോൺ പ്രൈമിലും സൂപ്പർ ഹിറ്റായ ഈ കൊച്ചു സിനിമ ബുദ്ധിമാനായ ഒരു എലിയുടെ കഥയാണ്.
രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മ ഒരു കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ആഖ്യാനം. ഭക്ഷണമന്വേഷിച്ച് ഒരു കൊടും കാട്ടിലൂടെ യാത്ര പോകുന്ന കഥാനായകനായ എലി, അവനെ തിന്നാ നായി വരുന്ന മൂന്ന് വന്യ ജീവികളിൽ നിന്ന് ( ഒരു കുറുക്കൻ, ഒരു മൂങ്ങ,ഒരു പാമ്പ്) രക്ഷനേടാനായി ഗ്രഫലോ എന്ന ഒരു സാങ്കൽപ്പിക ജീവിയെപ്പറ്റി പറഞ്ഞ്  അവരെ പറ്റിക്കുന്നു .ഗ്രഫലോയുടെ ഇഷ്ടഭക്ഷണം അതാത് ജീവികളാണെന്ന്  അവൻ അവരോരോരുത്തരെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു .ഭയന്നുപോയ മൂവരും എലിയെ വിട്ട് ഓടിപ്പോകുന്നു. തന്റെ ബുദ്ധിശക്തിയിൽ അഭിമാനത്തോടെ യാത്ര തുടരുന്ന എലിയുടെ മുമ്പിൽ പെട്ടെന്ന് ഒരു ഭീകര രൂപം പ്രത്യക്ഷപ്പെടുന്നു. താൻ വിവരിച്ച അതേ രൂപത്തിലും ഭാവത്തിലുമുള്ള  ഒരു ഗ്രഫലോ. എലിക്കുട്ടൻ ഗ്രഫലോയുമായി ചങ്ങാത്തത്തിലാകുമോ അതോ ഗ്രഫലോ എലിയെ ഭക്ഷണമാക്കുമോ?
ബാഫ്റ്റ നോമിനേഷനും അക്കാദമി അവാർഡും നേടിയ ഈ ചെറു സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ഷഹും മാക്സ് ലാംഗും ചേർന്നാണ്.