Saturday, February 9, 2019

ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

എം-സോണ്‍ റിലീസ് - 991

എംസോൺ ഗോൾഡ് റിലീസ് 

Eat Drink Man Woman (1994)
ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 

സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
 മാൻഡരിൻ 
ക്രിയേറ്റർ
പരിഭാഷ
ജോണർ
 കോമഡി ഡ്രാമ
Running Time 
 2 മണിക്കൂർ 3 മിനിറ്റ്
info

Telegram
 @malayalamsubmovies

 
ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന്‍ ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്‌ടിച്ച മികച്ചൊരു തായ്‌വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ 'Father knows best' എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് ബാന്‍ക്വറ്റ്, പുഷിങ്ങ് ഹാന്‍ഡ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്.മൂന്നുചിത്രങ്ങളും കഥാപരമായി ബന്ധമൊന്നും ഇല്ലെങ്കിലും അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യത്തില്‍ സമാനത പാലിക്കുന്നതിനാലാണ് ഈ ചിത്രങ്ങളെ ഒരു ത്രയമായി കണക്കാക്കുന്നത്. Sihung Lung, Yu-wen Wang, Chien-lien Wu, Kuei-mei Yang തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. Ang Lee, James Schamus, Hui-Ling Wang എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം ഏറെ അന്താരാഷ്‌ട്രനിരൂപക ശ്രദ്ധയും മികച്ച ബോക്സ്ഓഫീസ് വിജയവും കരസ്ഥമാക്കിയിരുന്നു. 

ചൈനീസ് വിഭവങ്ങളുടെ പാചകകലയില്‍ അഗ്രഗണ്യനായ ചു എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്‍റെ മൂന്നു പെണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂന്നാമത്തെ മകള്‍ക്ക് നാലുവയസ്സുള്ളപ്പോള്‍ ഭാര്യയെ നഷ്ടപ്പെട്ട ചു പിന്നീട് ഒറ്റയ്ക്കാണ് തന്റെ മക്കളെ വളര്‍ത്തി വലുതാക്കിയത്. ഇവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം മനുഷ്യമനസ്സുകളുടെ പ്രാഥമികാവശ്യങ്ങളെയും ചോദനകളെയും വിഷയമാക്കുന്നുണ്ട്‌ പലപ്പോഴും. ജീവിതം വളരെ ലളിതമായ ഒന്നാണ്, ഉള്ളകാലത്ത് പരസ്പരം സ്നേഹിച്ചും നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുക എന്ന ഏറെ ആഴമേറിയ സന്ദേശവും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളും മറ്റും രസകരമായിത്തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്, വളരെയേറെ അപ്രതീക്ഷിതമായ, പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന ഒരു ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്നതിനാല്‍ രണ്ടോമൂന്നോ വാക്യങ്ങളില്‍ ചുരുക്കിപ്പറയാവുന്ന ഒരു കഥ ഈ ചിത്രത്തിനുണ്ടോ എന്നത് സംശയമാണ്. എന്നിരുന്നാലും വളരെ മികച്ചൊരു ദൃശ്യാനുഭവമാണ് ഈ ചിത്രം.

മാനുഷികബന്ധങ്ങള്‍ തിരശ്ശീലയില്‍ വരച്ചുകാട്ടുന്നതില്‍ ആങ്ങ് ലീ എന്ന സംവിധായകന്‍ ഇത്രയേറെ കഴിവുള്ള ആളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മവികാരങ്ങളും പ്രേക്ഷകന് തന്റേതാണെന്ന് തോന്നിപ്പിക്കും വിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരോ ഫ്രെയിമുകളും ഏറെ മനോഹരമായിരുന്നു.ഭക്ഷണത്തിന്റെ ആഘോഷമാണ് ഈ ചിത്രം.ഭക്ഷണം ആശയവിനിമയത്തിന്റെയും ബന്ധങ്ങളുടെയും പര്യായമായി മാറുന്ന കാഴ്ചയാണ് ഈ ചിത്രം.

എപ്പോഴുമൊന്നും ലഭിക്കാത്ത ഒരു മികവുറ്റ ചലച്ചിത്രാനുഭവം തന്നെയാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും, ഓരോ നിമിഷവും ആസ്വദിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഒന്ന്. ഓരോ സിനിമാസ്നേഹിയും കണ്ണും മനസ്സും നിറഞ്ഞ് അനുഭവിച്ചറിയേണ്ട ഒരു സുഖാനുഭൂതിയാണ് ഈ ചിത്രം.

Synopsis Courtesy : Shyam Narayanan T K

Wednesday, January 2, 2019

മലയാളം വോയിസ് റ്റു ടെക്സ്റ്റ് – DESKTOP


നാമെല്ലാം മൊബൈലിൽ ഗൂഗിളിന്റെ വോയിസ് റ്റു ടെക്സ്റ്റ് (വോയിസ് ടൈപ്പിംഗ് in GBoard-Google Keyboard) ) പ്രയോജനപ്പെടുത്തുന്നവരാണ് . നാം പറയുന്ന മലയാളം അതേപടി ടൈപ്പ് ചെയ്ത് കിട്ടുന്നത് ചെറിയ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടുന്നവർ മുതൽ ഇതുപോലെ നീണ്ട പോസ്റ്റുകൾ ഇടുന്നവർക്ക് വരെ പ്രയോജനപ്രദമാണ് . ഇത്തരം അനേകം സോഫ്റ്റ്‌വെയറുകൾ പ്ലേസ്റ്റോറിൽ ലഭ്യവുമാണ് . എന്നാൽ ഇവിടെ പറയാൻ പോകുന്നത് ഇതേസൗകര്യം എങ്ങിനെ PC യിൽ അല്ലെങ്കിൽ മാക് ബുക്കിൽ പ്രയോജനപ്പെടുത്താം എന്നാണ് . ഇതിനായി Braina Pro  എന്നൊരു പെയ്ഡ് സോഫ്റ്റ് വെയർ വിൻഡോസ് പിസിക്കായി ലഭ്യമാണ് (https://www.brainasoft.com/braina/speech-to-text.html). എന്നാൽ ഒരു സോഫ്റ്റ് വെയറും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പിസിയിലും മാക് ബുക്കിലും ഉപയോഗിക്കാൻ വേറെ വഴികളുള്ളപ്പോൾ നാം ഇതിനായി കാശ്കളയേണ്ട കാര്യമില്ലല്ലോ .
രണ്ട് ഓൺലൈൻ സൈറ്റുകളാണ് നാം ഇവിടെ കാണാൻ പോകുന്നത് . ആദ്യത്തേത് സ്പീച്ച് ടൈപ്പിംഗ് ഡോട്ട് കോം (https://speechtyping.com/voice-typing/speech-to-text-malayalam) ആണ് . വേണ്ടത് ഇത്രമാത്രം . ഗൂഗിൾ ക്രോം ബ്രൗസറിൽ ഈ അഡ്രസ് ഓപ്പൺ ചെയ്യുക . അവിടെ കാണുന്ന മൈക്ക് ബട്ടണിൽ പ്രെസ്സ് ചെയ്യുക, മൈക്ക് ഉപയോഗിക്കാൻ ബ്രൗസറിനെ അനുവദിക്കുക , പിന്നെ നേരേ മലയാളം പറയുക , അത്രതന്നെ !ശേഷം ടൈപ്പ് ചെയ്യപ്പെട്ട മലയാളം വാക്കുകൾ കോപ്പി ചെയ്ത് വേണ്ടിടത്ത് പേസ്റ്റ് ചെയ്യുക .


അടുത്ത വെബ്‌സൈറ്റ് കുറച്ചുകൂടി സൗകര്യപ്രദമാണ് . https://dictation.io/speech ആണ് സ്ഥലം . സൈറ്റിൽ വലതു താഴെയുള്ള ബോക്സിൽ മലയാളം തിരഞ്ഞെടുക്കുക . ശേഷം തൊട്ടുതാഴെയുള്ള മൈക്ക് ബട്ടണിൽ അമർത്തിയശേഷം (അല്ലെങ്കിൽ ഇടത്ത് താഴെയുള്ള സ്റ്റാർട്ട് ബട്ടൻ ) പറയാനുള്ളതൊക്കെയും മലയാളത്തിൽ പറയുക . നിങ്ങൾ മൊഴിഞ്ഞതൊക്കെയും ഇടതുവശത്തെ ടെക്സ്റ്റ് ബോക്സിൽ ടൈപ്പ് ചെയ്ത് തെളിഞ്ഞുവരും. ഇത് ഫയൽ ആയി സേവ് ചെയ്യാനും , ഇമെയിൽ ചെയ്യുവാനുമൊക്കെയുള്ള സൗകര്യം അവിടെത്തന്നെയുണ്ട് .
ഓർക്കുക ! മേൽപ്പറഞ്ഞ രണ്ട് സൈറ്റുകളും ഗൂഗിൾ ക്രോമിൽ മാത്രമേ ശരിയായി പ്രവർത്തിക്കൂ .
Credits : https://juliusmanuel.com/2018/12/31/malayalam-voice-to-text/

Monday, December 31, 2018

മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ്

എം-സോണ്‍ റിലീസ് - 932
പെൺസിനിമകൾ  - 09

Marlina the Murderer in Four Acts (2017)
മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 
Opensubtitles


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇന്തോനേഷ്യൻ 
സംവിധാനം
Mouly Surya
പരിഭാഷ
രാജൻ കെ.കെ 
Frame rate
23.976 fps
Running Time 
1 മണിക്കൂർ 33 മിനിറ്റ്
info
Telegram
@malayalamsubmovies
പോസ്റ്റർ : നിഷാദ് ജെ.എൻ 

തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ ഉള്ളടക്കവും ആഖ്യാനവുമാണ് 2017 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ Directors Fortnights section ൽ പ്രദർശിപ്പിച്ച ഈ സിനിമയുടെ പ്രത്യേകത.
      ഇന്തോനേഷ്യയിലെ വിദൂരമായ ഉൾനാടൻ ഗ്രാമമായ സുംബയിൽ താമസിക്കുന്ന മർലീന എന്ന യുവവിധവയുടെ വസ്തുവകകൾ കവർന്ന് അവളെ ബലാത്കാരം ചെയ്യാനെത്തുന്നു, മാർക്കസ് എന്ന ഗുണ്ടാത്തലവനും കൂട്ടുകാരും. തന്ത്രപരമായി അവരെ കൊലപ്പെടുത്തി, തന്നെ ബലാത്സംഗം ചെയ്ത മർകസിൻ്റെ തല അറുത്തെടുത്ത്, മർലീന അതുമായി നീതി തേടി ഇറങ്ങുന്നു.കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട രണ്ട് സംഘാംഗങ്ങൾ അവളുടെ പിറകെയുണ്ട്.
      ആ യാത്രയിൽ മർലീന കണ്ടു മുട്ടുന്ന നോവി എന്ന ഗർഭിണി, യോഹാന എന്ന വൃദ്ധ, തോപൻ എന്ന പെൺകുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ ചുരുൾ നിവരുന്നു. ഒരു റോഡ് മൂവിയെന്നോ, ത്രില്ലർ എന്നോ, ഫെമിനിസ്റ്റ് സിനിമ എന്നോ ഒക്കെ വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. എന്നാൽ അവയിലൊന്നും ഒതുങ്ങുന്നതുമല്ല ഈ സിനിമ.
    ഇന്തോനേഷ്യയുടെ വിജനവും വിശാലവുമായ ഭൂപ്രകൃതി പകർന്നു തരുന്ന ദൃശ്യഭംഗിയും, അതിമനോഹരമായ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിക്കുന്നു.

സ്റ്റിക് മാൻ

Stick Man (2015) സ്റ്റിക് മാൻ (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Jeroen Jaspaert, Daniel Snaddon
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
4F799360FCE41AF7EC17D6CA1CCBB59533CFBE4F
Telegram
@malayalamsubmovies
Imdb.
WikiAwards
 
 
ഒരു വൃക്ഷത്തിലെ തന്റെ വീട്ടിൽ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം ജീവിക്കുകയായിരുന്ന കമ്പ് മനുഷ്യൻ (സ്റ്റിക് മാൻ) ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയതായിരുന്നു. അവിടെ വച്ച് യാദൃശ്ചികമായി ഒരു പട്ടിയുടെ വായിലകപ്പെടുന്ന സ്റ്റിക് മാൻ പിന്നീട് പലരുടെയും കയ്യിലൂടെ കൈമറിഞ്ഞ്, തന്റെ കുടുംബവൃക്ഷത്തിൽ നിന്ന് വളരെ അകലെയാകുന്നു.
ക്രിസ്മസിനു മുമ്പ് വീട്ടിലെത്താനായി തന്റെ മടക്കയാത്ര ആരംഭിക്കുന്ന സ്റ്റിക് മാനെ സഹായിക്കാൻ ആരാണെത്തുന്നത്? കമ്പ്മനുഷ്യൻ വീടെത്തുമോ ?

ദ ഗ്രഫലോസ് ചൈൽഡ് (2011)

The Gruffalo's Child (2011) ദ ഗ്രഫലോസ് ചൈൽഡ് (2011)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Uwe Heidschötter, Johannes Weiland
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
9155120E546B58577878B43827766237A3BF8B33
Telegram
@malayalamsubmovies
Imdb.  
Wiki   Awards


2009 ൽ റിലീസായ ഗ്രഫലോ എന്ന ചെറു ആനിമേഷൻ സിനിമയുടെ തുടർച്ചയായാണ് 2011-ൽ 'ഗ്രഫലോസ് ചൈൽഡ്' എന്ന ബ്രിട്ടീഷ് - ജർമൻ അനിമേഷൻ സിനിമ ഇറങ്ങിയത് . മുപ്പത് മിനിട്ടാണ് ദൈർഘ്യം. ജോഹാൻസ് വെയിൽ,യുവെ ഹെയ്ഡ്സ് ഷോട്ടർ എന്നിവർ ചേർന്നാണ് സംവിധാനം .
വികൃതിയായ മകളെ ഗുഹയിൽ അടക്കി നിർത്താൻ ഗ്രഫലോ മകളോട് പണ്ട് താൻ വളരെ ഭയന്നിരുന്ന വലിയ, ദുഷ്ടനായ എലിയെപ്പറ്റി പൊടിപ്പും തൊങ്ങലും ചേർത്ത് വർണ്ണിക്കുന്നു. പുറംലോകത്തേക്ക് ഇറങ്ങാൻ ഉത്സുകയായ ഗ്രഫലോയുടെ മകൾ അച്ഛൻ കൂർക്കം വലിച്ചുറങ്ങുന്ന ഒരു ശൈത്യകാല ദിവസം ആ 'വമ്പൻ ദുഷ്ടൻ എലി'യെ അന്വേഷിച്ചിറങ്ങുന്നു. വഴിയിൽ അവൾ കുറുക്കൻ, മൂങ്ങ,പാമ്പ് എന്നിവരെ കണ്ടുമുട്ടുന്നു.താൻ ഭയന്ന പോലെയുള്ള ഒരു വമ്പൻ എലി' എന്ന ഒരു കഥാപാത്രം ഇല്ലെന്ന് അവൾ മനസ്സിലാക്കുന്നു. തിരിച്ചുപോകാൻ ഒരുങ്ങുന്ന അവൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു എലിക്കുഞ്ഞിനെ കാണുന്നു. പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് കാത്തിരുന്ന് കാണുക.

ദ ഗ്രഫല്ലോ (2009)


The Gruffalo (2009) ദ ഗ്രഫല്ലോ (2009)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene 


സിനിമയുടെ വിശദാംശങ്ങൾ
ഭാഷ
ഇംഗ്ലീഷ്
സംവിധാനം
 Max Lang, Jakob Schuh
പരിഭാഷ
Frame rate
24 FPS
Running Time 
27 മിനിറ്റ്
info
EB10FB3BD4DB89ED6D326C4A496EF683A2DC0C32
Telegram
@malayalamsubmovies

ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ 'ഗ്രഫലോ ' എന്ന 27 മിനിറ്റ് മാത്രമുള്ള ചെറിയ ബ്രിട്ടീഷ് - ജർമൻ അനിമേഷൻ സിനിമ .ഇപ്പോഴും നെറ്റ് ഫ്ലിക്സിലും ആമസോൺ പ്രൈമിലും സൂപ്പർ ഹിറ്റായ ഈ കൊച്ചു സിനിമ ബുദ്ധിമാനായ ഒരു എലിയുടെ കഥയാണ്.
രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മ ഒരു കഥ പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ആഖ്യാനം. ഭക്ഷണമന്വേഷിച്ച് ഒരു കൊടും കാട്ടിലൂടെ യാത്ര പോകുന്ന കഥാനായകനായ എലി, അവനെ തിന്നാ നായി വരുന്ന മൂന്ന് വന്യ ജീവികളിൽ നിന്ന് ( ഒരു കുറുക്കൻ, ഒരു മൂങ്ങ,ഒരു പാമ്പ്) രക്ഷനേടാനായി ഗ്രഫലോ എന്ന ഒരു സാങ്കൽപ്പിക ജീവിയെപ്പറ്റി പറഞ്ഞ്  അവരെ പറ്റിക്കുന്നു .ഗ്രഫലോയുടെ ഇഷ്ടഭക്ഷണം അതാത് ജീവികളാണെന്ന്  അവൻ അവരോരോരുത്തരെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു .ഭയന്നുപോയ മൂവരും എലിയെ വിട്ട് ഓടിപ്പോകുന്നു. തന്റെ ബുദ്ധിശക്തിയിൽ അഭിമാനത്തോടെ യാത്ര തുടരുന്ന എലിയുടെ മുമ്പിൽ പെട്ടെന്ന് ഒരു ഭീകര രൂപം പ്രത്യക്ഷപ്പെടുന്നു. താൻ വിവരിച്ച അതേ രൂപത്തിലും ഭാവത്തിലുമുള്ള  ഒരു ഗ്രഫലോ. എലിക്കുട്ടൻ ഗ്രഫലോയുമായി ചങ്ങാത്തത്തിലാകുമോ അതോ ഗ്രഫലോ എലിയെ ഭക്ഷണമാക്കുമോ?
ബാഫ്റ്റ നോമിനേഷനും അക്കാദമി അവാർഡും നേടിയ ഈ ചെറു സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ഷഹും മാക്സ് ലാംഗും ചേർന്നാണ്.

Friday, October 5, 2018

ബല്ലാഡ്‌ ഓഫ് നരയാമ (1983)



എം-സോണ്‍ റിലീസ് - 751
ക്ലാസ്സിക് ജൂണ്‍ 2018 - 5

The Ballad of Narayama (1983) 
ദി ബല്ലാഡ്‌ ഓഫ് നരയാമ (1983)
സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷജപ്പാനീസ്
സംവിധാനം
ഷാഹി ഇമാമുറ     
പരിഭാഷരാജന്‍ കെ കെ  നര്‍ക്കിലക്കാട്
Frame rate23.976 FPS
Running time130 മിനിറ്റ്
#info34DBB23AAAF6AC2A630B886EF973134BFFE30CBD
File Size5 GB
IMDBWikiAwards

പോസ്റ്റർ ഡിസൈൻ: ഫൈസല്‍ കിളിമാനൂര്‍ 

രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ 'ഒബസുതേയമ' എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ് വിശ്വാസം. ഓറിന്‍ എന്ന വൃദ്ധ 69 കഴിഞ്ഞ് എഴുപതിലേക്കു കടക്കാനുള്ള ഊഴം കാത്തുകഴിയുന്നു. വൃദ്ധയുടെ മൂത്ത മകനും അമ്മയോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നു.അയാള്‍ അവരെ മലമുകളിലേക്കു കൊണ്ടുപോകും. പക്ഷെ മല കയറുന്നതിനു മുമ്പ് അവര്‍ക്ക് കു‌ടുംബത്തിലെ എല്ലാ കാര്യങ്ങളും നേരെയാക്കേണ്ടതുണ്ട്. പക്ഷെ, അവരുടെ ആഗ്രഹമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്.മൂത്ത മകന്റെ ഭാര്യ മരിച്ചു പോയതാണ്.കുടുംബത്തിന്റെ ചുമതല കൂടി വരുന്ന പെണ്ണിനെ ഏല്‍പ്പിച്ചു വേണം അവര്‍ക്ക് പോകാന്‍.കുടുംബ കാര്യങ്ങള്‍ വൃദ്ധ അവളെ പരിശീലിപ്പിക്കുന്നു. സമൂഹം കുറ്റവാളിയായി കാണുന്ന ഒരു പെണ്‍കുട്ടിയാണ് രണ്ടാമത്തെ മകന്‍ കെസാക്കിച്ചിയുടെ കാമുകി.അവളെയും കുടുംബത്തേയും ഗ്രാമീണര്‍ തന്നെ ജീവനോടെ ഇല്ലാതാക്കുന്നു.നാറുന്ന അസുഖമുള്ളതു കാരണം മൂന്നാമത്തെ മകന്‍ റിസുകെയെ ഒരു പെണ്ണും അടുപ്പിക്കുന്നില്ല.ഒരു ദിവസത്തേക്കെങ്കിലും അവന് ഒരു പെണ്ണിനെ അറിയാനും വൃദ്ധ തന്നെ മുന്‍കയ്യെടുക്കുന്നു.പിന്നീട് തന്നോടൊപ്പം വരാനുള്ള മകനുമായി മലമുകളിലേക്കു കയറാനുള്ള തയാറെടുപ്പ് നടത്തുന്നു. ശവം തിന്നുന്ന കരിങ്കാക്കകള്‍ പറക്കുന്ന മലയില്‍ മരണം കാത്ത് അധികനാള്‍ കഴിയേണ്ടി വരില്ല എന്ന സത്യവും സംവിധായകന്‍ കാണിക്കുന്നുണ്ട്.പര്‍വതത്തിനു മുകളില്‍ പറന്നു നടക്കുന്ന കാക്കകളുടെ ദൃശ്യം തന്നെ ഭീതിപ്പെടുത്തുന്നതാണെങ്കിലും വൃദ്ധയ്ക്കു അതില്‍ യാതൊരു കൂസലുമില്ല എന്നത് സമൂഹത്തിലെ ആചാരം നടന്നു കാണണമെന്ന ആഗ്രഹമാണെന്ന സാധൂകരണമാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്. സെക്‌സും വയലന്‍സും പൊതുവെ ഇമാമുറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്.രണ്ടാമത്തെ മകന്റെ കാമുകിയെയും കുടുംബത്തെയും ഇല്ലാതാക്കുന്ന ഗ്രാമീണരുടെ ദൃശ്യം തന്നെ ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിക്കുന്നതിന് ഉദാഹരണമാണ്. പക്ഷെ,അവയൊക്കെ കഥയോടിണങ്ങുന്ന വിധത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. മലയിലും കൃഷിസ്ഥലങ്ങളിലും വച്ചുള്ള ഇണചേരലുകള്‍ സിനിമയുടെ കഥാതന്തുവിന് അനുസൃതമാണെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകൃതിയുടെ സ്ഥാനം എന്തെന്നു വെളിവാക്കാന്‍ വേണ്ടി സംവിധായകന്‍ പ്രകടിപ്പിക്കുന്ന മികവായാണ് കണക്കാക്കിയിട്ടുള്ളത്. കഥയുടെ വൈകാരികതയ്ക്കു വേണ്ടി ഒരുക്കിയ ഈ ദൃശ്യങ്ങള്‍ വശ്യതയും വന്യതയും ഒപ്പം പ്രദാനം ചെയ്യുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പാം ഡി ഓര്‍ നേടിയിട്ടുണ്ട്. മികച്ച നടനും മികച്ച ചിത്രത്തിനും ശബ്ദമിശ്രണത്തിനുമുള്ള ജപ്പാനീസ് അവാര്‍ഡും നേടിയിട്ടുണ്ട്. ഹോച്ചി ഫിലിം ഫെസ്റ്റിവലില്‍ ശബ്ദ ലേഖനത്തിനും നടനും നടിക്കും പുരസ്‌കാരം ലഭിച്ചു.

Thursday, October 4, 2018

How to view Malayalam Subtitles in Ubuntu 14.04 using mpv Media Player


mpv Media Player ഉപയോഗിച്ച് ഉബുണ്ടുവില്‍ മലയാളം സബ്ടൈറ്റില്‍ കാണുന്ന വിധം
 
    Ubuntu വിന്റെ Version 16.04 മുതലുള്ള Distribution കളില്‍ VLC Media Player ന്റെ Latest Versionഉപയോഗിച്ചാല്‍ മലയാളം സബ്ടൈറ്റിലുകള്‍ വെച്ചുകൊണ്ട് സിനിമ കാണാം.എന്നാല്‍ Ubuntu വിന്റെ 14.04 പോലെയുള്ള പഴയ Version കളില്‍ VLC Media Player അപ്ഡേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.എന്നാല്‍ ഇതിനു പകരം mpv Media Player എന്ന Video Player ഉപയോഗിച്ച് നമുക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും.
ഇത് എങ്ങനെ എന്ന് നോക്കാം.

   സാധാരണ Ubuntu വില്‍ Graphic Interface (GUI) മുഖേന Software Package ള്‍ Install ചെയ്യാനോ Upgrade ചെയ്യാനോ ഉപയോഗിക്കുന്ന Synaptic package manager Ubuntu Software Centre ഉപയോഗിച്ച് mpv Media Playe Install ചെയ്യാന്‍ കഴിയില്ല. Command Line വഴിയാണ് mpv Media Player Install ചെയ്യേണ്ടത്.ഇത് എങ്ങനെ എന്ന് നോക്കാം.ആദ്യം Desktop ല്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് (Blank Space) right click ചെയ്ത് Open in Terminal തെരഞ്ഞെടുക്കുക. അവിടെ,
                          sudo add-apt-repository ppa:mc3man/mpv-tests

എന്ന് ടൈപ്പ് ചെയ്യുക. Password  ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന
 Password നല്‍കുക. Password  ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല.
കുഴപ്പമില്ല.(It is for Security Reasons) Enter അടിക്കുക. 


 

Command തെറ്റാതെ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ നിന്നും Copy ചെയ്ത് 
 Terminal Window യിലെ  Edit – Paste കൊടുക്കുക. അതിനു ശേഷം,
                                sudo apt-get update  

എന്ന Command കൊടുക്കുക. ഇത് കുറച്ചു സമയം എടുത്തേക്കാം. 


അതിനു ശേഷം
                   sudo apt-get install -y mpv    


എന്ന Command കൊടുക്കുക.  അല്‍പ്പ സമയത്തിനുള്ളില്‍ mpv Media Player Install  
ചെയ്യപ്പെട്ടിട്ടുണ്ടാവും.





Using  mpv Media Player 
 Applications – Sound & Video --  mpv Media Player എന്ന Path വഴി  mpv Media Player  
തുറക്കാം. പക്ഷേ  mpv Media Player ന്റെ Interface ല്‍ File, Edit തുടങ്ങിയ Menu ഒന്നും ഉണ്ടാവില്ല.
 Drag & Drop വഴി Video File, Player window യിലേക്ക് വലിച്ചിടണം.അല്ലെങ്കില്‍ Folder ല്‍ 
നിന്ന് File Right Click ചെയ്ത് Open with  mpv Media Player കൊടുക്കണം. 
 Subtitle File add ചെയ്യാനുള്ള Option നും കാണാത്തതുകൊണ്ട്  ആദ്യമേ തന്നെ
 Video file ന്റെ അതേ Name തന്നെ Subtitle File നും കൊടുക്കണം. അപ്പോള്‍ Subtitle 
Automatic ആയി എടുത്തുകൊള്ളും. മലയാളം സബ്ടൈറ്റില്‍ വൃത്തിയായി Display ചെയ്യും. 
Please leave a comment, if this trick Worked for you.
Rajan K K
Telegram : @rajnkd
For More Ubuntu Tricks, Visit 
         http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here 


 

How to Install Latest Version of VLC Media Player Using Snap in Ubuntu 14.04


Snap ഉപയോഗിച്ച് Ubuntu 14.04 ല്‍ VLC Media Player ന്റെ Latest Version Install ചെയ്യുന്ന വിധം
വിന്‍ഡോസിന്റെ എല്ലാ വേര്‍ഷനുകളിലും വിവിധ സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ .exe രൂപത്തിലുള്ള പാക്കേജുകളാണ് സാധാരണ ഉപയോഗിക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ലിനക്സിന്റെ വിവിധ വേര്‍ഷനുകളില്‍ സോഫ്‌റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിവിധ തരത്തിലുള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Red Hat Linux ല്‍ .rpm എന്ന Extension ഉള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ Ubuntu വില്‍ അത് .deb എന്ന Extension ഉള്ള പാക്കേജുകളാണ് . ഇത് മറ്റു Linux Distribution കളില്‍ ഉപയോഗിക്കാന്‍ സാധിക്കണമെന്നില്ല.
എന്നാല്‍ ഇന്ന് ഏത് Linux Distribution ലും ഉപയോഗിക്കാന്‍ സാധിക്കുന്ന Snap എന്നറിയപ്പെടുന്ന Software Package കളാണ് മുന്‍നിര Application Software കളെല്ലാം ഉപയോഗിക്കുന്നത്. Ubuntu 16.04 മുതലുള്ള Version കളില്‍ default ആയിത്തന്നെ Snap Support Enabled ആണ്.എന്നാല്‍ Ubuntu 14.04 ഉം അതിലും പഴയ Version കളുമുള്ളComputer കളില്‍ Snap Support മാനുവല്‍ ആയി Enable ചെയ്യേണ്ടതുണ്ട്.ഇത് എങ്ങനെ ചെയ്യാമെന്നും അതിനു ശേഷം VLC Media Player ന്റെ പുതിയ Version എങ്ങനെ Snap ഉപയോഗിച്ച് Install ചെയ്യാമെന്നും നോക്കാം.
സാധാരണ Ubuntu വില്‍ Graphic Interface (GUII) മുഖേന Software Package ള്‍ Install ചെയ്യാനോ Upgrade ചെയ്യാനോ ഉപയോഗിക്കുന്ന Synaptic package manager Ubuntu Software Centre ഉപയോഗിച്ച് Snap വഴി Programme കള്‍ Install ചെയ്യാന്‍ കഴിയില്ല. Command Line വഴിയാണ് ഉത് ചെയ്യേണ്ടത്.ഇത് എങ്ങനെ എന്ന് നോക്കാം.
ആദ്യം Desktop ല്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് (Blank Space) right click ചെയ്ത് Open in Terminal തെരഞ്ഞെടുക്കുക. അവിടെ, sudo apt-get update
എന്ന് ടൈപ്പ് ചെയ്യുക. Password  ചോദിക്കുമ്പോള്‍ System Login ചെയ്യാന്‍ ഉപയോഗിക്കുന്ന Password നല്‍കുക.
 Password  ടൈപ്പ് ചെയ്യുമ്പോള്‍ അവിടെ ഒന്നും കാണിക്കുന്നുണ്ടാവില്ല. കുഴപ്പമില്ല. Enter അടിക്കുക. 
ഇടയ്ക്ക് Yes or No ചോദിച്ചാല്‍ Keyboard ലെ Y അടിക്കുക.                      

അതിനു ശേഷം
                  sudo apt-get install snapd                   കൊടുക്കുക.

കുറച്ചു സമയത്തിനുള്ളില്‍ Snapകള്‍ Install ചെയ്യാന്‍ ആവശ്യമായSnapd സര്‍വീസ് activate ചെയ്യപ്പെട്ടിട്ടുണ്ടാവും.



ഇനി snap install vlc എന്ന command കൊടുക്കുക.

 
ആദ്യം Snap ന്റെ പ്രധാന ഭാഗമായ Core ഉം തുടര്‍ന്ന് V L C യും Install ആകും.
 
ഇത് പരിശോധിക്കാനായി Terminal ല്‍                   snap list             എന്ന Command കൊടുക്കാം.
 
( Snap package ആയി ലഭ്യമായ ഏത് Softwre install ചെയ്യാനും ഇനി snap install name എന്ന രീതിയില്‍ command terminalല്‍ നല്‍കിയാല്‍ മതി.)
ഇനി കപ്യൂട്ടര്‍ Restart ചെയ്യുക. ഇപ്പോള്‍ Applications – Sound & Video എന്ന Path ല്‍ നോക്കിക്കഴിഞ്ഞാല്‍ VLC Media Player എന്ന രണ്ട് Entry കള്‍ കാണാം
 
ഇതിലെ പഴയ Version നമുക്ക് Uninstall ചെയ്യണം. ഇതിനായി Applications – System Tools – Administration – synaptic package Manager തുറക്കുക. Search box ല്‍ vlc എന്ന് enter ചെയ്യുക.
ദ്യ വരിയിലെ vlc എന്ന entry യില്‍ right click ചെയ്ത് Mark for Removal കൊടുക്കുക.
 
Apply click ചെയ്യുക.


 
VLC Media Player Version 2.1.6 നീക്കം ചെയ്യപ്പെടും.

 
ഇനി Vlc Media Player തുറന്ന് Help -- About പരിശോധിക്കുക. Version 3.0.4 ലേക്ക് Update ചെയ്യപ്പെട്ടിരിക്കും.

 
ഇനി സാധാരണ പോലെ മലയാളം സബ്ടൈറ്റിലോടുകൂടിയ സിനിമകള്‍ ആസ്വദിക്കാം.
Please leave a comment, if this trick worked for you.
Rajan K K tg : @rajnkd
For More Ubuntu Tricks, Visit
http://sheshapathram.blogspot.com/search/label/Ubuntu
ഈ പോസ്റ്റിന്റെ pdf രൂപം Download ചെയ്യാന്‍ Clck Here